61 ശതമാനം ഓസ്ട്രേലിയക്കാരും 17 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനെ പിന്തുണക്കുന്നു

61 ശതമാനം ഓസ്ട്രേലിയക്കാരും 17 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനെ പിന്തുണക്കുന്നു
2023 ഒക്ടോബര്‍ മുതല്‍, ഓസ്ട്രേലിയയില്‍ പൊതുവിദ്യാലയങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതിനു നിരോധനമുണ്ട്. അടുത്തിടെ രാജ്യത്ത് നടന്ന ഒരു സര്‍വേ പ്രകാരം, 61 ശതമാനം ഓസ്ട്രേലിയക്കാരും 17 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനെ പിന്തുണക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും 16 വയസിന് താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനത്തെ പിന്തുണച്ചിരുന്നു. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഔപചാരിക പ്രായപരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 14 നും 16 നും ഇടയില്‍ നിശ്ചയിക്കാമെന്നാണ് നിര്‍ദേശിക്കുന്നത്. അത്തരമൊരു നിരോധനത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയാകും അന്തിമ തീരുമാനം.

അതേസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കുട്ടികള്‍ രഹസ്യമായി സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിലേക്ക് നയിച്ചേക്കാം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഡിജിറ്റല്‍ ലോകത്തെ പങ്കാളിത്തത്തില്‍ നിന്ന് ഇവരെ വിലക്കുന്നത് നിലവാരം കുറഞ്ഞ ഓണ്‍ലൈന്‍ ഇടങ്ങളിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വിപിഎന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് നിരോധനം മറികടക്കാന്‍ കഴിയുമെന്നതും പരിമിതിയാണ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഓണ്‍ലൈന്‍ സ്പെയ്സില്‍ ഏതുതരം നിരോധനം പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളും അതു നടപ്പാക്കണമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Other News in this category



4malayalees Recommends