യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച യുഎസിലേക്ക്

യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച യുഎസിലേക്ക്
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ യുഎസ് സന്ദര്‍ശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ഇതാദ്യമായാണഅ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎസ് സന്ദര്‍ശിക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗാസയിലും സുഡാനിലും തുടരുന്ന പ്രതിസന്ധി ഇരുനേതാക്കളും ചര്‍ച്ച ചെയ്യും

നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ വികസനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉള്‍പ്പെടെ മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരും.

Other News in this category



4malayalees Recommends