ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതി നടപ്പിലാക്കിവരുന്നുവെന്ന് സര്‍ക്കാര്‍

ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതി നടപ്പിലാക്കിവരുന്നുവെന്ന് സര്‍ക്കാര്‍
ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതി നടപ്പിലാക്കിവരുകയാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍. 2025 ജൂണോടെ രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ജെയ്‌സണ്‍ ക്ലെയര്‍ പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തേക്ക് എത്തിയെന്നാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു ലക്ഷത്തി പതിനായിരത്തോളം പേര്‍ ഓസ്‌ട്രേലിയയില്‍ എത്തുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസത്തില്‍ മാത്രം മൂന്നു ലക്ഷത്തി എണ്‍പത്തയ്യായിരത്തോളം പേരാണ് രാജ്യത്തേക്ക് എത്തിയത്.

പാര്‍പ്പിട പ്രതിസന്ധിക്കിടയിലും കൂടുതല്‍ ആളുകള്‍ ഓസ്‌ട്രേലയയിലേക്കെത്തുന്നത് സര്‍ക്കാരില്‍ സമ്മര്‍ദ്ദത്തിനിടയാക്കുകയാണ്.

Other News in this category



4malayalees Recommends