ക്വാഡ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അമേരിക്കയിലെത്തി ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ക്വാഡ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അമേരിക്കയിലെത്തി ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും
ക്വാഡ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അമേരിക്കയിലെത്തി. രാഷ്ട്രത്തലവന്മാരുമായുള്ള യോഗത്തിന് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.

അമേരിക്ക, ജപ്പാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ നേതാക്കളാണ് അമേരിക്കയില്‍ ഒത്തുകൂടുന്നത്.

ഇന്ത്യോ പസഫിക് മേഖലയിലെ സുരക്ഷയും ചൈനീസ് ഇടപെടലുമാണ് പ്രധാനമായും ചര്‍ച്ചാ വിഷയം. സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ച നിര്‍ണ്ണായകമാണ്.

അമേരിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നല്ല ബന്ധമുള്ളതിനാല്‍ ആര് പ്രസിഡന്റായാലും ആശങ്കയില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends