അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിവെച്ചു കൊന്നു; അമേരിക്കയില്‍ 22കാരന്‍ അറസ്റ്റില്‍

അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിവെച്ചു കൊന്നു; അമേരിക്കയില്‍ 22കാരന്‍ അറസ്റ്റില്‍
അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ 22ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രയാന്‍ ക്രോസ്മാന്‍ ജൂനിയര്‍ എന്നയാണാണ് അറസ്റ്റിലായത്. അമേരിക്കയിലെ വെര്‍മോണ്ടിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു പേരെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്.

പാവ്ലെറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബ്രയാന്‍ ക്രോസ്മാന്‍ സീനിയര്‍ (46), ഭാര്യ എറിക്ക ക്രോസ്മാന്‍ (41), കോളിന്‍ ടാഫ്റ്റ് (13) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളിന്‍ ടാഫ്റ്റിന്റെ രണ്ടാനാച്ഛനാണ് മരിച്ച ബ്രയാന്‍ ക്രോസ്മാന്‍ സീനിയര്‍. ക്രോസ്മാന്‍ ജൂനിയറെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എങ്കിലും കൊലപാതകത്തിനുള്ള കാരണം അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബ്രയാന്‍ ക്രോസ്മാന്‍ സീനിയറിന് തലയിലും ശരീരത്തിലും വെടിയേറ്റത്. എറിക്ക ക്രോസ്മാന്റെ തലയിലും, കോളിന്‍ ടാഫ്റ്റിന് ഒന്നിലേറെ വെടിയെറ്റുവെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends