ടോള്‍ ഈടാക്കുന്നതിന്റെ ഭാഗമായുള്ള സാലിക്ക് സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ബന്ധം

ടോള്‍ ഈടാക്കുന്നതിന്റെ ഭാഗമായുള്ള സാലിക്ക് സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ബന്ധം
ദുബായില്‍ വാഹനങ്ങളുടെ വിന്‍ഡ്സ്‌ക്രീനില്‍ സാലിക് ടോള്‍ ഈടാക്കുന്നതിന്റെ ഭാഗമായുള്ള സാലിക്ക് സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ കാര്‍ വാങ്ങുന്നവര്‍ സാലിക് ടാഗ് പതിക്കേണ്ടതില്ലെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളോട് പ്രതികരിക്കവെയാണ് ദുബായിലെ ടോള്‍ സംവിധാനം നിയന്ത്രിക്കുന്ന ഓപ്പറേറ്ററായ സാലിക് അധികൃതരുടെ വിശദീകരണം.

പുതിയ കാര്‍ ലഭിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ സാലിക് ടാഗ് വാങ്ങണമെന്നും വിന്‍ഡ്‌സ്‌ക്രീനില്‍ അത് ശരിയായ സ്ഥാനത്ത് ഒട്ടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വാഹനത്തിന്റെ മുന്‍വശത്തെ ശരിയായ സ്ഥലത്ത് സാലിക്ക് ടാഗ് ഒട്ടിക്കുന്നത് 2006 ലെ 22-ാം നമ്പര്‍ നിയമപ്രകാരം നിര്‍ബന്ധമാണ്. സാലിക്ക് സ്റ്റിക്കര്‍ ഇല്ലാതെ വാഹനമോടിക്കുന്നത് നിയമ ലംഘനമാണെന്നും അത്തരം വാഹന ഉടമകള്‍ക്കെതിരേ നടപടി ഉണ്ടാവുമെന്നും സാലിക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends