പൊതുമാപ്പ് തുടങ്ങി 25 ദിവസം; ദുബായില്‍ മാത്രം 20,000ത്തോളം പ്രവാസികള്‍ സ്റ്റാറ്റസ് ക്രമപ്പെടുത്തി

പൊതുമാപ്പ് തുടങ്ങി 25 ദിവസം; ദുബായില്‍ മാത്രം 20,000ത്തോളം പ്രവാസികള്‍ സ്റ്റാറ്റസ് ക്രമപ്പെടുത്തി
സെപ്തംബര്‍ ഒന്നിന് ആരംഭിച്ച യുഎഇ പൊതുമാപ്പ് പദ്ധതിയില്‍ ആദ്യ 25 ദിവസത്തിനിടയില്‍ ദുബായില്‍ മാത്രം 20,000ത്തോളം പ്രവാസികള്‍ അവരുടെ നിയമലംഘനം അവസാനിപ്പിച്ച് സ്റ്റാറ്റസ് ക്രമപ്പെടുത്തിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് അധികൃതര്‍ അറിയിച്ചു. ഇതുവരെ 19,772 വ്യക്തികളാണ് പൊതുമാപ്പിലൂടെ അവരുടെ താമസം ക്രമപ്പെടുത്തിയത്. അതേസമയം പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന 7,401 പ്രവാസികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ദുബായിലെ 86 ആമിര്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് ഇത്രയേറെ നിയമലംഘകരായ പ്രവാസികള്‍ക്ക് സ്റ്റാറ്റസ് ക്രമപ്പെടുത്തി നല്‍കിയത്. ഇതിനകം പൂര്‍ത്തിയാക്കിയ ഇടപാടുകളില്‍ റെസിഡന്‍സി പുതുക്കല്‍, സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ്, ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റുകള്‍, നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നല്‍കല്‍, നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ആവശ്യമായ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends