ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ; തൊഴില്‍ അനുമതി നിയന്ത്രണങ്ങളുമായി കാനഡ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ; തൊഴില്‍ അനുമതി നിയന്ത്രണങ്ങളുമായി കാനഡ
പഠനാനന്തര തൊഴില്‍ അനുമതി (പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്) ചട്ടങ്ങളില്‍ മാറ്റം വരുത്തി കാനഡ. നവംബര്‍ ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരുക. ഭാഷാസ്വാധീനം, തൊഴില്‍ അനുമതി ലഭിക്കാവുന്ന മേഖലകള്‍ എന്നിവയിലാണ് പുതിയ വ്യവസ്ഥകള്‍. കാനഡയില്‍ ദീര്‍ഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത്തമാറ്റിക്‌സ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പഠനത്തിനാണു മുന്‍ഗണന.

സിഎല്‍ബി സ്‌കോര്‍ 7 നിര്‍ബന്ധമാക്കി. സിഇഎല്‍പിഐപി, ഐഇഎല്‍ടിഎസ്, പിടിഇകോര്‍ പരീക്ഷാഫലങ്ങള്‍ പരിഗണിക്കും. നിലവിലുള്ള പഠനാനന്തര തൊഴില്‍ നിയമങ്ങള്‍ക്കു പുറമേയാണിത്.

അപേക്ഷകര്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ് യോഗ്യതയുള്ള സ്ഥാപനത്തില്‍ നിന്നു പഠനം പൂര്‍ത്തിയാക്കണം. വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 10% കുറയ്ക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണു നിയന്ത്രണങ്ങള്‍.

Other News in this category



4malayalees Recommends