അരളിച്ചെടിക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി

അരളിച്ചെടിക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി
അബുദാബി എമിറേറ്റിനുള്ളില്‍ ഒലിയാന്‍ഡര്‍ ചെടി അഥവാ അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ചെടിയില്‍ മാരകമായ വിഷം അടങ്ങിയിട്ടുണ്ട് എന്നതിനാലാണിത്. ഈ വിഷ സസ്യത്തിന്റെ ഏതെങ്കിലും ഭാഗം ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പ്രദേശവാസികളെ, പ്രത്യേകിച്ച് കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

പാറക്കെട്ടുകള്‍ നിറഞ്ഞ താഴ്വരകളില്‍ സാധാരണയായി കാണപ്പെടുന്ന കാട്ടു കുറ്റിച്ചെടിയാണ് അരളിച്ചെടികള്‍. കടുംപച്ച ഇലകളും മനോഹരമായ പൂക്കളും കാരണം ആകര്‍ഷണത്തിനായി പലപ്പോഴും റോഡരികില്‍ ഇവ നട്ടുപിടിപ്പിക്കാറുണ്ട്. എന്നാല്‍, ഈ ചെടി വിഷമയമാണ്.

ഇവ ചെറിയ അളവില്‍ പോലും അകത്തേക്ക് പ്രവേശിച്ചാല്‍ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ചിലപ്പോള്‍ മരണത്തിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍.

Other News in this category



4malayalees Recommends