യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; രൂക്ഷ വിമര്‍ശനവുമായി കാനഡ

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; രൂക്ഷ വിമര്‍ശനവുമായി കാനഡ
ഇസ്രയേല്‍ ആക്രമണത്തില്‍ പലപ്പോഴും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹമാസ് ഹിസ്ബുള്ള നേതാക്കളെ തിരഞ്ഞുപിടിച്ചുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ പലപ്പോഴും നിരപരാധികളും ഇരയാകുകയാണ്. ഇപ്പോഴിതാ യുഎന്‍ സമാധാന സേന അംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത് ഭയാനകവും ഉള്‍ക്കൊള്ളാനാകാത്തതുമെന്ന് കാനഡ വ്യക്തമാക്കി.

സേനയുടെ പ്രധാന ആസ്ഥാനമായ റാസ് അല്‍ നഖൗറയിലെ വാച്ച് ടവറിന് നേരെ ഇസ്രയേല്‍ വെടിവച്ചതിനെ തുടര്‍ന്ന് തങ്ങളുടെ രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി സേന വ്യക്തമാക്കി.

സമാധാനപാലകരുടേയും മാനുഷിക പ്രവര്‍ത്തകരുടേയും സുരക്ഷ അനിവാര്യമാണ്. എല്ലാ കക്ഷികളും മാനുഷിക നിയമം അനുസരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends