ഒരു തെളിവും ഹാജരാക്കാതെയുള്ള ട്രൂഡോയുടെ ആരോപണങ്ങള്‍ ; രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം തിരിച്ചടിയായേക്കും ; നിജ്ജാര്‍ വധത്തിലെ ആരോപണത്തില്‍ തെളിവു നല്‍കണം, ഖലിസ്താനികള്‍ക്കെതിരെ നടപടിയും വേണമെന്ന് ഇന്ത്യ

ഒരു തെളിവും ഹാജരാക്കാതെയുള്ള ട്രൂഡോയുടെ ആരോപണങ്ങള്‍ ; രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം തിരിച്ചടിയായേക്കും ; നിജ്ജാര്‍ വധത്തിലെ ആരോപണത്തില്‍ തെളിവു നല്‍കണം, ഖലിസ്താനികള്‍ക്കെതിരെ നടപടിയും വേണമെന്ന് ഇന്ത്യ
ഇന്ത്യ കാനഡ ബന്ധം ഉലയുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയപ്പോള്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുകയാണ് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ കാനഡ ആരോപണം ഉന്നയിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. ഇനി തെളിവുകള്‍ നല്‍കാതെ പറ്റില്ലെന്ന് ഇന്ത്യ പറഞ്ഞു.

ഒരു തെളിവുമില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിക്കുന്നത്.

ട്രൂഡോ സര്‍ക്കാരിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനികളേയും കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ നിയമത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണ് ട്രൂഡോ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് നിയമപരമായി കുറ്റകരമാണെന്നും ട്രൂഡോ ഭരണകൂടത്തോട് ഇന്ത്യ വ്യക്തമാക്കി.

ലാവോസില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കാര്യമായ ചര്‍ച്ചകളൊന്നും ഇരു നേതാക്കളും തമ്മില്‍ നടന്നിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

2023 ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ഭീകരന്‍ നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഈ വിഷയത്തില്‍ ഇന്ത്യ കാനഡ പ്രശ്‌നങ്ങള്‍ തുടരുകയാണ്. പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇന്ത്യയ്‌ക്കെതിരെ ആരോപണമുന്നയിച്ച് ജസറ്റിന്‍ ട്രൂഡോ രാഷ്ട്രീയ ലക്ഷ്യം നേടുകയാണ്.

Other News in this category



4malayalees Recommends