ജീവിത ചെലവ് ഉയരുന്നതോടെ ഇംഗ്ലണ്ടിനെ വിട്ട് സ്‌കോട്‌ലന്‍ഡിലേക്കും വെയില്‍സിലേക്കും താമസം മാറി ഇംഗ്ലീഷുകാര്‍ ; വാടക വില താങ്ങാനാകുന്നില്ലെന്ന് ജനങ്ങള്‍

ജീവിത ചെലവ് ഉയരുന്നതോടെ ഇംഗ്ലണ്ടിനെ വിട്ട് സ്‌കോട്‌ലന്‍ഡിലേക്കും വെയില്‍സിലേക്കും താമസം മാറി ഇംഗ്ലീഷുകാര്‍ ; വാടക വില താങ്ങാനാകുന്നില്ലെന്ന് ജനങ്ങള്‍
ജീവിത ചെലവു താങ്ങാനാകുന്നില്ല. വാടക വില കൊടുക്കല്‍ സമ്പാദിക്കുന്നതിന്റെ നല്ലൊരു ഭാഗം തന്നെ നഷ്ടമാക്കുന്നു. ഇംഗ്ലണ്ടില്‍ തുടരുക എളുപ്പമല്ലെന്ന സ്ഥിതിയില്‍ പലരും രാജ്യം വിടുകയാണ്. സ്‌കോട്‌ലന്‍ഡിലേക്കും വെയില്‍സിലേക്കും പോകുന്ന ഇംഗ്ലീഷുകാരുടെ എണ്ണമേറുകയാണ്.

2023 ജൂണ്‍ വരെയുള്ള കാലട്ടത്തിലെ കണക്കുകള്‍ പ്രകാരം മെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നതായിട്ടാണ് കണക്ക്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് പ്രതിസന്ധി കാലം പലരേയും ജീവിത ശൈലികളെ മാറ്റിമറിച്ച സമയമാണ്. ഒരുവിഭാഗം സാമ്പത്തികമായി തന്നെ വലിയ പ്രതിസന്ധിയിലേക്ക് വഴിമാറി. ലോക്ക്ഡൗണ്‍ കാലം 33701 പേര്‍ ഇംഗ്ലണ്ടില്‍ നിന്ന് സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കും മാറി താമസിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് നെറ്റ് ഇമിഗ്രേഷന്‍ ഉയര്‍ന്നത്.

വെയില്‍സിലേക്കുള്ള കുടിയേറ്റം മുന്‍ വര്‍ഷത്തേക്കാള്‍ 65 ശതമാനം കൂടി. സ്‌കോട്ട്‌ലന്‍ഡിലേക്ക് 11 ശതമാനവും വര്‍ദ്ധിച്ചു.

സര്‍ക്കാരിന്റെ ചില കടുംപിടുത്തമാണ് ജനങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിക്കുന്നത്. വീടു വിലയും സ്‌കൂള്‍ ഫീസും ടാക്‌സും ഒക്കെയായി ഇംഗ്ലണ്ടില്‍ താമസം ബുദ്ധിമുട്ടേറുകയാണ്. പലര്‍ക്കും ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവാകുകയാണ്. നിത്യ ജീവിതത്തിലെ വരുന്ന അടിയന്തര ചെലവുകളെ തന്നെ നേരിടാനുള്ള പണം മാത്രം ലഭിക്കുന്ന അവസ്ഥയിലാണ് പലരും.

സ്‌കോട്‌ലന്‍ഡില്‍ കുട്ടികളുമായി കുടിയേറിയാല്‍ മൂന്നു വര്‍ഷത്തിന് ശേഷം സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിച്ചാല്‍ ട്യൂഷന്‍ ഫീസ് നല്‍കേണ്ടതില്ല. വാടകയും ആശ്വാസകരമാണ്. ജീവിത ചെലവും താങ്ങാന്‍ കഴിയുമെന്നതിനാലാണ് പലരും ഇവിടം വിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends