പ്രകടനപത്രിക പോയി തുലയട്ടെ! നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവുണ്ടാകും; സ്ഥിരീകരിച്ച് ചാന്‍സലര്‍; ബിസിനസ്സുകാര്‍ക്ക് ബുദ്ധിമുട്ട് അറിയാമെന്ന് ന്യായം; അടിമത്ത നഷ്ടപരിഹാരം ചിന്തിച്ചിട്ടില്ലെന്ന് റീവ്‌സ്

പ്രകടനപത്രിക പോയി തുലയട്ടെ! നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവുണ്ടാകും; സ്ഥിരീകരിച്ച് ചാന്‍സലര്‍; ബിസിനസ്സുകാര്‍ക്ക് ബുദ്ധിമുട്ട് അറിയാമെന്ന് ന്യായം; അടിമത്ത നഷ്ടപരിഹാരം ചിന്തിച്ചിട്ടില്ലെന്ന് റീവ്‌സ്
വാര്‍ത്തകള്‍ സത്യമെന്ന് വ്യക്തമാക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഏതാനും ദിവസങ്ങളായി നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് സംഭവിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണം നല്‍കിയാണ് ബിസിനസ്സുകളുടെ സംഭാവന വര്‍ദ്ധിപ്പിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയത്.

ലേബര്‍ പ്രകടനപത്രികയുടെ നഗ്നലംഘനമായാണ് വിമര്‍ശിക്കപ്പെടുന്നതെങ്കിലും അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ചാന്‍സലറുടെ നീക്കം. ഒക്ടോബര്‍ 30ന് അവതരിപ്പിക്കുന്ന ബജറ്റില്‍ എംപ്ലോയര്‍മാര്‍ നല്‍കുന്ന നികുതി ഉയര്‍ത്താനുള്ള വഴിയാണ് റീവ്‌സ് വെട്ടിയിടുന്നത്.

നാഷണല്‍ ഇന്‍ഷുറന്‍സ്, ഇന്‍കംടാക്‌സ്, വാറ്റ് എന്നിവയൊന്നും വര്‍ദ്ധിക്കില്ലെന്ന ലേബര്‍ വാഗ്ദാനമാണ് ഇതോടെ വെള്ളത്തില്‍ വരച്ച വരയായി മാറുന്നത്. എന്നാല്‍ വാഗ്ദാനം ജോലിക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന് ന്യായീകരിക്കാനാണ് മന്ത്രിമാരുടെ ശ്രമം.

പ്രകടനപത്രികയില്‍ പറഞ്ഞതെല്ലാം ജോലിക്കാരെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് ചാന്‍സലറും അവകാശവാദം ഉന്നയിക്കുന്നത്. ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള വമ്പന്‍ തുക കണ്ടെത്താനുള്ള അന്വേഷണത്തിലാണ് റീവ്‌സ്.

ഇതുകൂടാതെ അടിമത്തത്തിന് എതിരായ നഷ്ടപരിഹാരത്തിന് പണം നല്‍കില്ലെന്നും ചാന്‍സലര്‍ പ്രഖ്യാപിച്ചു. ഇത്തരമൊരു പദ്ധതി ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് റീവ്‌സിന്റെ സ്ഥിരീകരണം.


Other News in this category



4malayalees Recommends