4.3 മില്യണ്‍ ഡോളര്‍ മുടക്കി കടല്‍ തീരത്തു വീടുവാങ്ങാനുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ; വിമര്‍ശനം

4.3 മില്യണ്‍ ഡോളര്‍ മുടക്കി കടല്‍ തീരത്തു വീടുവാങ്ങാനുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി  ; വിമര്‍ശനം
4.3 മില്യണ്‍ ഡോളര്‍ മുടക്കി കടല്‍ തീരത്തു വീടുവാങ്ങാനുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ തീരുമാനം വിവാദമാകുന്നു. ന്യൂ സൗത്ത് വെയില്‍സിലെ കോപാകബാനയിലാണ് ആല്‍ബനീസ് വീടു വാങ്ങുന്നത്. എല്ലാ ഭാഗത്തുനിന്ന് നോക്കിയാലും കടല്‍ കാണാവുന്ന രീതിയില്‍ നാല് ബെഡ്‌റൂം ഉള്ള വീടാണ് അദ്ദേഹവും പ്രതിശ്രുത വധു ജോഡി ഹെയ്ഡനും ചേര്‍ന്ന് വാങ്ങുന്നത്. 4.3 മില്യണ്‍ ഡോളറാണ് ഈ വീടിന്റെ വില.

2021ന് ഈ വീട് വിറ്റുപോയതിനേക്കാള്‍ മൂന്നരലക്ഷം ഡോളര്‍ കുറവിലാണ് ഇപ്പോള്‍ പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്നത്.

വിലക്കയറ്റം മൂലം സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ പ്രധാനമന്ത്രി നാലേകാല്‍ മില്യണിന്റെ വീട് വാങ്ങുന്നതിലെ അനൗചിത്യം വിമര്‍ശനത്തിനിടയായിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുന്ന പ്രധാനമന്ത്രിയെ പോലുള്ള നേതാക്കള്‍ സാധാരണക്കാരുടെ ഭവന പ്രതിസന്ധി മനസിലാക്കുന്നില്ലെന്ന് ഗ്രീന്‍സ് നേതാവ് ആരോപിച്ചു.

എന്നാല്‍ ദാരിദ്രം എന്താണെന്ന് അറിഞ്ഞിട്ടുള്ളയാളാണ് താനെന്നും പ്രധാനമന്ത്രി എന്ന ഉന്നത പദവിയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് വീട് വാങ്ങാന്‍ കഴിയുന്നതെന്നും ആല്‍ബനീസ് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്ന സൂചന നല്‍കുന്നതാണ് വീട് വാങ്ങലെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളും ആല്‍ബനീസ് നിഷേധിച്ചു.

Other News in this category



4malayalees Recommends