ന്യൂ സൗത്ത് വെയില്‍സില്‍ വാടക നിയമം കര്‍ശനമാക്കുന്നു

ന്യൂ സൗത്ത് വെയില്‍സില്‍ വാടക നിയമം കര്‍ശനമാക്കുന്നു
ന്യൂ സൗത്ത് വെയില്‍സില്‍ വാടക നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. മതിയായ കാരണമില്ലാതെ ആരേയും വീട്ടില്‍ നിന്ന് ഇറക്കിവിടുന്നത് തടയുന്നതാണ് ബില്ലിലെ പ്രധാന നടപടി.

ഒപ്പം വര്‍ഷത്തില്‍ ഒരു തവണ മാത്രേേമ വാടക വര്‍ദ്ധിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അധികാരം ഉണ്ടാകൂവെന്നും ബില്ലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മറ്റ് പല സംസ്ഥാനങ്ങളിലും ഈ നിയമം നിലവിലുണ്ട്. അടുത്ത തിങ്കളാഴ്ച നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഏറെ വര്‍ഷത്തിന് ശേഷമാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കു കൂടുതല്‍ സമാധാനവും സുരക്ഷിതത്വവും നല്‍കുന്നതാകും ബില്ലിലെ വ്യവസ്ഥയെന്ന് സര്‍ക്കാര്‍ പറഞ്ഞു.

Other News in this category



4malayalees Recommends