ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍

ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍
ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ശൂറാ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആലോചനാപൂര്‍വമുള്ള മാറ്റമാണ് വികസനത്തിലേക്കുള്ള വിശ്വസനീയമായ പാതയെന്നും ജനങ്ങളുടെ അഭിലാഷങ്ങളും താല്‍പ്പര്യങ്ങളും ഖത്തറി സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് പ്രധാന്യം നല്‍കേണ്ടതെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. മന്ത്രിമാരുടെ കൗണ്‍സില്‍ തയ്യാറാക്കിയ നിര്‍ദ്ദിഷ്ട ഭേദഗതികള്‍, സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കിടയിലും നീതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

കൗണ്‍സിലിലെ മൂന്നില്‍ രണ്ട് അംഗങ്ങളെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും ബാക്കിയുള്ളവരെ അമീര്‍ നാമനിര്‍ദ്ദേശം ചെയ്യുകയുമാണ് നിലവിലെ രീതി. എന്നാല്‍ ഇത് മാറ്റി നേരത്തേയുണ്ടായിരുന്ന മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യുന്ന രീതിയിലേക്ക് തിരിച്ചുപോവുന്നതിനെ കുറിച്ചാണ് ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തുന്നത്.



Other News in this category



4malayalees Recommends