പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കും; മുന്നറിയിപ്പുമായി യുഎഇ

പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കും; മുന്നറിയിപ്പുമായി യുഎഇ
യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകരായ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ 31നു ശേഷം റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) മുന്നറിയിപ്പ് നല്‍കി. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് താമസം ക്രമവല്‍ക്കരിക്കുകയോ യുഎഇ വിടുകയോ ചെയ്യാത്ത നിയമലംഘകര്‍ പിഴയടക്കാനും മറ്റു നിയമനടപടി നേരിടാനും തയ്യാറാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎഇയിലെ താമസ നിയമ ലംഘകരുടെ നില ക്രമീകരിക്കുന്നതിനും പിഴകളില്‍ നിന്നും മറ്റ് അഡ്മിനിസ്ട്രേറ്റീവ് നടപടികളില്‍ നിന്നും അവരെ ഒഴിവാക്കുന്നതിനുമുള്ള ഗ്രേസ് പിരീഡ് ഒക്ടോബര്‍ 31 ന് അവസാനിക്കുമെന്നും അതിനു ശേഷം ഗ്രേസ് പിരീഡ് നീട്ടില്ലെന്നും ഐസിപി പ്രസ്താവനയില്‍ അറിയിച്ചു. പൊതുമാപ്പ് സമയപരിധിക്കുള്ളില്‍ തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകരെ കണ്ടെത്തുന്നതിനായി നവംബര്‍ 1 മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ കാമ്പെയ്‌നുകള്‍ ശക്തമാക്കും. അതിനു മുമ്പ് നിയമ ലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി അവരുടെ സ്റ്റാറ്റസ് ശരിയാക്കാന്‍ മുന്നോട്ടുവരണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. കാലാവധി കഴിഞ്ഞാല്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗ്രേസ് പിരീഡ് നീട്ടിനല്‍കുമെന്നു കരുതി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നത് വൈകിപ്പിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends