വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍
1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്.

ഗുളികകള്‍ മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സൗദിയില്‍ വെച്ച് ഷിപ്‌മെന്റ് സ്വീകരിക്കാന്‍ ഇരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സകാത്, ടാക്‌സ് & കസ്റ്റംസ് അതോറിറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോടിക്‌സ് കണ്‍ട്രോളാണ് അറസ്റ്റ് നടത്തിയത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് 12 മില്ല്യണ്‍ മുതല്‍ 30 മില്ല്യണ്‍ ഡോളര്‍ വരെ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ യുവാക്കളും, കൗമാരക്കാരായ ആണ്‍കുട്ടികളുമാണ് ആംഫെറ്റമിന്‍ ഗുളിക പ്രധാനമായും ഉപയോഗിക്കുന്നത്. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന തുക സംഘടിത കുറ്റകൃത്യങ്ങള്‍ക്കും, ഭീകരവാദത്തിനും ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends