യുപിയില്‍ കര്‍വ ചൗത് ആഘോഷത്തിന് പോയ വനിതാ പൊലീസുകാരിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കി ബലാത്സംഗം ചെയ്തു

യുപിയില്‍ കര്‍വ ചൗത് ആഘോഷത്തിന് പോയ വനിതാ പൊലീസുകാരിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കി ബലാത്സംഗം ചെയ്തു
ഉത്തര്‍പ്രദേശില്‍ കര്‍വ ചൗത് ആഘോഷത്തിന് ശേഷം വീട്ടിലേക്ക് പോയ വനിതാ പൊലീസുകാരിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസുകാരിയുടെ പരിചയക്കാരനും അയല്‍ക്കാരനുമായ ധര്‍മേന്ദ്ര പാസ്വാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരിക്ക് ബൈക്കില്‍ ലിഫ്റ്റ് നല്‍കി സെന്‍ പശ്ചിമ് പാര പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി.

അയോധ്യയിലെ റിസര്‍വ് പൊലീസ് ലൈന്‍സിലെ ഹെഡ് കോണ്‍സ്റ്റബിളായ യുവതി കര്‍വ ചൌത്ത് ആഘോഷിക്കാനായി ശനിയാഴ്ച രാത്രിയിലാണ് കാണ്‍പൂരിലെത്തിയത്. ആഘോഷം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന വഴി അയല്‍ക്കാരനായ ധര്‍മേന്ദ്ര പാസ്വാന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കുകയായിരുന്നു എന്ന് അഡിഷണല്‍ പൊലീസ് കമ്മിഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു. വീട്ടിലേക്ക് എത്തിക്കുന്നതിന് പകരം പൊലീസുകാരിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതി പൊലീസുകാരയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കവെ ഒച്ചവെച്ചെങ്കിലും സമീപത്തൊന്നും സഹായത്തിനായി എത്താന്‍ ആരുമില്ലായിരുന്നു. അതിക്രമത്തിനിടെ പൊലീസുകാരി പ്രതിയുടെ വിരല്‍ കടിച്ചു മുറിച്ചെന്നും എങ്ങനെയോ ഓടി രക്ഷപെടുകയായിരുന്നുഎന്നും ഘട്ടമ്പൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ രന്‍ജീത് കുമാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിയ പൊലീസുകാരി സംഭവം വിവരിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Other News in this category



4malayalees Recommends