'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'
കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു എന്നാണ് സാജു നവോദയ പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ രഹസ്യമായി ചെയ്യുകയായിരുന്നു വേണ്ടതെന്ന് സാജു പറഞ്ഞു.

ലക്ഷ്മി നക്ഷത്രയുടെ വിഷയത്തില്‍ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാന്‍, രാജേഷ് പറവൂര്‍ തുടങ്ങിയവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്ന് തന്നയേ ഞാന്‍ പറയൂ.

ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക. ''അയ്യോ ഞങ്ങള്‍ അറിയാതെ വേറൊരാള്‍ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന്'' പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവര്‍ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ. അത് ആര് ചെയ്താലും.

അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബര്‍ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വീഡിയോ ഇടാന്‍ ആരും വന്നതായി ഞാന്‍ കണ്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോള്‍ അതൊക്കെ മാക്സിമം ഉപയോഗിക്കുകയാണെന്നാണ് എല്ലാവര്‍ക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവര്‍ക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിന്‍ ആയിരുന്നുവെങ്കില്‍ അത് രഹസ്യമായി ചെയ്യണമായിരുന്നു- സാജു പറഞ്ഞു.



Other News in this category



4malayalees Recommends