ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു , ദൃശ്യങ്ങള്‍ ചാനലില്‍ പോസ്റ്റ് ചെയ്തു, യൂട്യൂബര്‍ക്കെതിരെ കേസെടുത്തു

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു , ദൃശ്യങ്ങള്‍ ചാനലില്‍ പോസ്റ്റ് ചെയ്തു, യൂട്യൂബര്‍ക്കെതിരെ കേസെടുത്തു
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിള്‍ക്കൊടി സ്വയം വേര്‍പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനെതിരെ കേസെടുത്തു. പൊക്കിള്‍ക്കൊടി വേര്‍പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കേ ഇര്‍ഫാനെ അതിന് അനുവദിച്ച ഡോക്ടര്‍ക്കെതിരേയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. എന്നാല്‍ വിവാദമായതിന് പിന്നാലെ വീഡിയോ ചാനലില്‍ നിന്ന് നീക്കി. ഭാര്യ ഗര്‍ഭിണിയായിരിക്കേ കുട്ടിയുടെ ലിംഗ നിര്‍ണയ പരിശോധന നടത്തുകയും വിവരങ്ങള്‍ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇര്‍ഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.

Other News in this category



4malayalees Recommends