ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം
ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കരിമരുന്ന് പ്രദര്‍ശനങ്ങള്‍, വിവിധ സാംസ്‌കാരിക അനുഭവങ്ങള്‍, ഹൃദ്യമായ സംഗീത പരിപാടികള്‍, തിയറ്റര്‍ പ്രദര്‍ശനങ്ങള്‍, സൗജന്യ കമ്മ്യൂണിറ്റി ഇവന്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ ജനപ്രിയ ഫാമിലി ഡെസ്റ്റിനേഷനുകളില്‍ കരിമരുന്ന് പ്രകടനങ്ങള്‍ ആകാശത്തെ പ്രകാശപൂരിതമാക്കും. ഒക്ടോബര്‍ 25, 26 തീയതികളില്‍ അല്‍ സീഫില്‍ രാത്രി 9 മണിക്കാണ് ആദ്യ പ്രദര്‍ശനം ഷെഡ്യൂള്‍ ചെയ്തിതിരിക്കുന്നത്. തുടര്‍ന്ന് നവംബര്‍ 1, 2 തീയതികളില്‍ രാത്രി 9 മണിക്ക് ഗ്ലോബല്‍ വില്ലേജിലും കരിമരുന്ന് പ്രയോഗം നടക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഗ്ലോബല്‍ വില്ലേജില്‍ നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു ആഴ്ച നീളുന്ന ദീപാവലി ആഘോഷം ആസ്വദിക്കാം. ഈ ആഘോഷങ്ങളില്‍ വര്‍ണ്ണാഭമായ രംഗോലി കലയും നൃത്ത പ്രകടനങ്ങളും കൂടുതല്‍ വര്‍ണാഭമായ വെടിമരുന്ന് പ്രയോഗവും ഉണ്ടാകും.

Other News in this category



4malayalees Recommends