വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിതുടരുന്നു ; 24 മണിക്കൂറില്‍ ഭീഷണി ലഭിച്ചത് 50ലേറെ വിമാനങ്ങള്‍ക്ക്; ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങള്‍ക്ക്

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിതുടരുന്നു ; 24 മണിക്കൂറില്‍ ഭീഷണി ലഭിച്ചത് 50ലേറെ വിമാനങ്ങള്‍ക്ക്; ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങള്‍ക്ക്
രാജ്യത്തെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിതുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 50 ലേറെ വിമാനങ്ങള്‍ക്കാണ് ഭീഷണി ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങള്‍ക്കാണ് ഭീഷണി ലഭിച്ചത്. 13 വീതം ഇന്‍ഡിഗോ - എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെയാണിത്. 600 കോടി രൂപയിലേറെ നഷ്ടമാണ് 9 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനികള്‍ക്ക് ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമാനങ്ങള്‍ക്ക് ഭീഷണികള്‍ ലഭിച്ചത്.

ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു. നേരത്തെ ഒരു ഹാന്‍ഡിലില്‍ ഒന്നിലേറെ എയര്‍ലൈനുകള്‍ക്ക് ഭീഷണികള്‍ അയച്ചിരുന്നു. നിലവില്‍ ഭീഷണികള്‍ ലഭിക്കുന്നത് വ്യത്യസ്ത ഹാന്‍ഡിലുകളില്‍ നിന്നാണ്. ഭീഷണികള്‍ ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം.

ഭീഷണികള്‍ക്ക് സാമ്പത്തിക താല്പര്യമുണ്ടോ എന്നും പരിശോധിക്കും. വിമാനത്താവളങ്ങളിലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കന്‍ നിര്‍ദേശം നല്‍കി. ബോഡി സ്‌കാനറുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്ന് എന്നും മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

വിമാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയും വ്യാജ ബോംബ് ഭീഷണി. സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം. ഇമെയിലൂടെ ലഭിച്ച ഭീഷണി സന്ദേശം അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തി. ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂള്‍ മതിലിന് സമീപമായി കഴിഞ്ഞ ദിവസമാണ് സ്‌ഫോടനം ഉണ്ടായത് ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെയും ഹൈദരാബാദിലെയും കൂടുതല്‍ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ഭീഷണി സന്ദേശം എത്തിയത്.

Other News in this category



4malayalees Recommends