നിത്യാനന്ദയുടെ സ്വത്ത് സംരക്ഷിക്കേണ്ടതുണ്ടോ ? ആള്‍ദൈവത്തിനെതിരെ ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്, നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് കോടതി

നിത്യാനന്ദയുടെ സ്വത്ത് സംരക്ഷിക്കേണ്ടതുണ്ടോ ? ആള്‍ദൈവത്തിനെതിരെ ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്, നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് കോടതി
ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്നു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും അദ്ദേഹം ഹാജരാകുന്നില്ലെന്നു പറഞ്ഞ കോടതി ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോയെന്നും ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കര്‍ണാടക സ്വദേശിനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ബലാത്സംഗം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ നിത്യാനന്ദ ഏറെക്കാലമായി ഒളിവിലാണ്. 2010ല്‍ നിത്യാനന്ദയുടെ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം കിട്ടി. നിത്യാനന്ദ രാജ്യം വിട്ടതായി 2020 ല്‍ ഇതേ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. നിത്യാനന്ദ എവിടെയാണുള്ളതെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം, നിത്യാനന്ദ സ്ഥാപിച്ച സാങ്കല്‍പിക രാജ്യമായ കൈലാസയുമായി കരാര്‍ ഒപ്പിട്ട് പാരഗ്വായ് കൃഷി മന്ത്രാലയം പുലിവാലു പിടിച്ചിരുന്നു. സംഭവം വിവാദമായതോടെ വകുപ്പ് തലവന്‍ അര്‍നാള്‍ഡോ ചാമോറോയെ നീക്കി.

Other News in this category



4malayalees Recommends