യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത
യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.

ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് പ്രതീക്ഷിക്കുന്നുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്തിന്റെ പര്‍വ്വത പ്രദേശങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നേക്കാം. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുമുണ്ട്.

ആര്‍ദ്രത കടലോര മേഖലയില്‍ 90 ശതമാനം വരെ ഉയരും. പര്‍വത മേഖലയില്‍ 15 ശതമാനം വരെ കുറഞ്ഞേക്കും.

Other News in this category



4malayalees Recommends