ഇത് നാല് മാസം മുമ്പുള്ള ഞാന്‍; സ്വിം സ്യൂട്ടില്‍ എസ്തര്‍

ഇത് നാല് മാസം മുമ്പുള്ള ഞാന്‍; സ്വിം സ്യൂട്ടില്‍ എസ്തര്‍
നടി എസ്തര്‍ അനിലിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സ്വിം സ്യൂട്ടില്‍ ഗ്ലാമറസ് ആയാണ് എസ്തര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാല് മാസം മുമ്പ് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി കൊണ്ടാണ് എസ്തര്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കവിളും വയറും ചാടി, തടിച്ചു എന്നും നടി കുറിച്ചിട്ടുണ്ട്.

നേരത്തെയും ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി എസ്തര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശന കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെ എത്തിയിരുന്നു. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ എസ്തര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യ'ത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Other News in this category



4malayalees Recommends