കൂടുതല്‍ നിയന്ത്രണങ്ങള്‍ ; കുടിയേറ്റ നിയന്ത്രണത്തിന് കടിഞ്ഞാണിടാന്‍ ജസ്റ്റിന്‍ ട്രൂഡോ

കൂടുതല്‍ നിയന്ത്രണങ്ങള്‍ ; കുടിയേറ്റ നിയന്ത്രണത്തിന് കടിഞ്ഞാണിടാന്‍ ജസ്റ്റിന്‍ ട്രൂഡോ
കാനഡയില്‍ മികച്ച ജീവിതം എന്ന, ഇന്ത്യക്കാരടക്കമുള്ള നിരവധി പേരുടെ സ്വപ്നത്തിന് തിരിച്ചടിയായേക്കാവുന്ന തീരുമാനവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ . അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കാനാണ് ട്രൂഡോ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ കനേഡിയന്‍ ജനതയ്ക്കും കൃത്യമായ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ പറഞ്ഞു.

2024ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി പതിയെ കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ നീക്കം. 2025ല്‍ 3,95,000 ആയും, 2026ല്‍ 3,80,000 ആയും, 2027ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്‌സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാന്‍ കാനഡ തീരുമാനിച്ചിട്ടുണ്ട്.

ഇവയ്ക്കു പുറമെ, മികച്ച വിദ്യാഭ്യാസവും ലൈഫ്സ്റ്റൈലും സ്വപ്നം കണ്ടുവരുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പാകെയും കാനഡ പതിയെ വാതിലടയ്ക്കുകയാണ്. മുന്‍ വര്‍ഷത്തേക്കാളും 35 ശതമാനം കുറവ് സ്റ്റുഡന്റ് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് ട്രൂഡോയുടെ തീരുമാനം. കൂടാതെ വരും വര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കാനും തീരുമാനമായി. തുറന്ന കുടിയേറ്റ നയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നുവെന്ന കനേഡിയന്‍ ജനതയുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends