കാനഡയില്‍ പഠിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ രണ്ടുവട്ടം ആലോചിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. പല വിദ്യാര്‍ത്ഥികളും നിലവാരം കുറഞ്ഞ കോളേജുകളിലും, ലക്ഷണക്കിന് രൂപ ചെലവാക്കി ജോലി സാധ്യത പോലുമില്ലാതെ വിഷാദത്തിലേക്കും, ആത്മഹത്യയിലേക്കും തള്ളിവിടപ്പെടുന്നതായി കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനം നല്‍കിയ സഞ്ജയ് വര്‍മ്മ മുന്നറിയിപ്പ് നല്‍കി.
'എന്റെ സേവന കാലയളവില്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് വിദ്യാര്‍ത്ഥികളുടെയെങ്കിലും മൃതദേഹങ്ങള്‍ കയറ്റി അയയ്ക്കണ്ടി വന്നിട്ടുണ്ട്', 2022 മുതല്‍ കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന വര്‍മ്മ പറയുന്നു.
തോല്‍വി ഏറ്റുവാങ്ങിയെന്ന് മാതാപിതാക്കളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതെ വരുന്നതോടെ ഇവര്‍ ജീവനൊടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഖലിസ്ഥാനി വിഘടനവാദികളുടെ വിഷയത്തില്‍ കാനഡയുമായുള്ള നയതന്ത്ര വിവാദം ആളിക്കത്തിയതോടെ വര്‍മ്മ ഈ മാസം ആദ്യം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.