'എന്റെ മക്കള്‍ക്ക് ഒരച്ഛനെ കിട്ടി'; വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും

'എന്റെ മക്കള്‍ക്ക് ഒരച്ഛനെ കിട്ടി'; വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും

വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും. തങ്ങള്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും സന്തോഷം തുറന്നുപറഞ്ഞത്. മക്കള്‍ക്കൊപ്പമായിരുന്നു ദിവ്യ ശ്രീധര്‍ എത്തിയത്.

നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

അതേസമയം ഇടക്ക് ക്രിസിന്റെ മോട്ടിവേഷന്‍ ക്ലാസ്സില്‍ താന്‍ പങ്കെടുത്തിട്ടുണ്ട് എന്നാല്‍ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹവാര്‍ത്ത പങ്കുവച്ച് ദിവ്യ പറഞ്ഞത്. 'ആദ്യം ഏട്ടനെ കാണുമ്പോള്‍ ഒരു ഭയം ആയിരുന്നു. എന്നാല്‍ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കല്‍ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടന്‍ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാന്‍ ചോദിച്ചത്. കാരണം ഏട്ടന്‍ ഏതു നിലയില്‍ നില്‍ക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം.

എന്നാല്‍ പിന്നീട് ആള് സീരിയസ് ആണെന്ന് മനസിലായെന്നും മോളോട് ചോദിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും ദിവ്യ പറയുന്നു. മക്കള്‍ എന്റെ കൂടെ വേണം അവരെയും അക്‌സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ താന്‍ എത്തിയതെന്നും ദിവ്യ പറഞ്ഞു.

എന്നാല്‍ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫര്‍ട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവര്‍ക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങള്‍ക്ക് അച്ഛന്റെ സ്‌നേഹം അദ്ദേഹം നല്‍കുന്നുണ്ടെന്നും എന്നും ദിവ്യ പറയുന്നു. അതേസമയം ആദ്യ വിവാഹം പരാജയം ആയിരുന്നുവെന്നും വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല അതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. ഒളിച്ചോട്ടം ആയിരുന്നു അതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.


Other News in this category



4malayalees Recommends