മകന്‍ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വയോധികരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം. ഹൈദരാബാദിലാണ് സംഭവം.
മുപ്പതുവയസുള്ള മകന്റെ മൃതദേഹത്തിനൊപ്പം നാലുദിവസത്തോളമാണ് മാതാപിതാക്കള്‍ കഴിഞ്ഞത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയോധികരായ മാതാപിതാക്കള്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചിരുന്നു. എന്നാല്‍
പ്രതികരണമൊന്നും ഉണ്ടായില്ല.
വയോധികരായതിനാല്‍ തന്നെ അവരുടെ ശബ്ദം ദുര്‍ബലമായതുകൊണ്ടാകാം അയല്‍ക്കാരും കേള്‍ക്കാതെ പോയതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.