പാറശാലയിലെ വ്‌ലോഗര്‍ ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഭാര്യ പ്രിയലതയെ (40) ഭര്‍ത്താവ് സെല്‍വരാജ് (45) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു പത്തു മണിക്കൂറിന് ശേഷമാണ് സെല്‍വരാജ് ആത്മഹത്യ ചെയ്തത്.
പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലില്‍ വിടപറയുന്ന മട്ടിലുള്ള പാട്ട് സെല്‍വരാജ് അപ്ലോഡ് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടും ഇതു ശരിവയ്ക്കുന്നു. വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസം കഴിഞ്ഞു ലഭിക്കും.
പ്രിയലതയുടേയും സെല്‍വരാജിന്റെയും നാല് മൊബൈല്‍ ഫോണുകള്‍ ലോക്കായതിനാല്‍ ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ വിവരങ്ങള്‍ ലഭിക്കൂ. സൗഹൃദ വലയം ഇല്ലാത്തതും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ കാര്യം അധികം പേര്‍ക്കും അറിയില്ലെന്ന് പൊലീസ് പറയുന്നു.