നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി ; ഗീതു യാഷ് ചിത്രം വിവാദത്തില്‍

നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി ; ഗീതു യാഷ് ചിത്രം വിവാദത്തില്‍
ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം 'ടോക്സിക്' മരംമുറി വിവാദത്തില്‍. സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ച് മാറ്റിയതോടെ മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ സിനിമാ നിര്‍മ്മാതാക്കളോട് വിശദീകരണം തേടി.

വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിത വനഭൂമിയില്‍ നിന്നാണ് 100ല്‍ ഏറെ മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടു. എന്നാല്‍ മരങ്ങള്‍ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിര്‍മാണക്കമ്പനി കെവിഎന്‍ പ്രൊഡക്ഷന്‍സ് രംഗത്തെത്തി.

വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മ്മാതാവായ സുപ്രീത് വ്യക്തമാക്കി. അതേസമയം, 2023ല്‍ ആണ് ടോക്‌സിക് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. 2025 ഏപ്രില്‍ 10ന് അതിന്റെ റിലീസ് തീയതിയും ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ഈ ഡേറ്റില്‍ സിനിമ എത്തില്ലെന്ന് യാഷ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമയെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ''എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്'' എന്നാണ് ടാഗ് ലൈന്‍.

Other News in this category



4malayalees Recommends