ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ തലയില്‍ വീണു; ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ തലയില്‍ വീണു; ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോട്ടൂര്‍ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളില്‍ പി ടി പീരിയഡില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടര്‍ചികിത്സകള്‍.

ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. സ്വര്‍ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലില്‍ താമസിച്ച് വരികയായിരുന്നു മുംബൈ സ്വദേശിയായ തപസ്യയുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. സുപ്രിയ മാതാവും സ്‌നേഹ, വേദാന്ത് എന്നിവര്‍ സഹോദരങ്ങളുമാണ്.

Other News in this category



4malayalees Recommends