ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്.ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കായി അഞ്ഞൂറോളം വിമാന സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏകദേശം 1700 ഓളം ഓസ്‌ട്രേലിയക്കാരും അവരുടെ അടുത്തകുടുംബാംഗങ്ങളും ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.
എന്നാല്‍ ഇന്ന് പുറപ്പെടാനൊരുങ്ങുന്ന വിമാനത്തില്‍ 80 ഓളം സീറ്റുകള്‍ ലഭ്യമാണെങ്കിലും 35 ഓളം സീറ്റുകള്‍ ശേഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു. പ്രായമായ ബന്ധുക്കള്‍ ഒപ്പമുള്ളതാണ് പലരും ലെബനന്‍ വിടാന്‍ മടിക്കുന്നതിന് കാരണം.