മാതാപിതാക്കള്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ ഏഴു ദിവസം പ്രായമായ കുഞ്ഞ് മരത്തില്‍ കുടുങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടല്‍

മാതാപിതാക്കള്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ ഏഴു ദിവസം പ്രായമായ കുഞ്ഞ് മരത്തില്‍ കുടുങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടല്‍
മാതാപിതാക്കള്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ നവജാത ശിശുവിന് പുതുജന്മം. ജനിച്ച് ഏഴ് ദിവസം പ്രായമായ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ പാലത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞത്. പിന്നാലെ കുഞ്ഞ് മരത്തില്‍ കുടുങ്ങി. അമ്പതോളം പരിക്കുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ആഗസ്റ്റ് മാസം ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് സംഭവം.

കുഞ്ഞിനെ കാണ്‍പൂരിലുള്ള ലജ്പത് റായ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയെ ഹമീര്‍പൂരിനടുത്തുള്ള റാത്തിലെ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് ചികിത്സിച്ച ഡോക്ടര്‍ സഞ്ജയ് കല പറഞ്ഞു. ഭാഗ്യവശാല്‍ കുഞ്ഞ് മരത്തില്‍ കുടുങ്ങി. കുഞ്ഞിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. മൃഗങ്ങള്‍ കടിച്ചതിന് സമാനമായ മുറിവുകള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു

ശ്രീ കൃഷ്ണജയന്തി ദിനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതിനാല്‍ കുഞ്ഞിന് കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ കുഞ്ഞ് രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു. ഒക്ടോബര്‍ 24 ന് പൊലീസിനും ശിശുക്ഷേമ സമിതി അംഗങ്ങള്‍ക്കും കുട്ടിയെ കൈമാറിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends