17കാരന്റെ അശ്രദ്ധ; ഇടിയുടെ ആഘാതത്തില്‍ യുവതി തെറിച്ചുവീണ് പോസ്റ്റിലിടിച്ചു; ദാരുണാന്ത്യം

17കാരന്റെ അശ്രദ്ധ; ഇടിയുടെ ആഘാതത്തില്‍ യുവതി തെറിച്ചുവീണ് പോസ്റ്റിലിടിച്ചു; ദാരുണാന്ത്യം
17കാരന്‍ അശ്രദ്ധമായി ഓടിച്ച കാറിടിച്ച് നിര്‍മാണ തൊഴിലാളിയായ യുവതിക്ക് ദാരുണാന്ത്യം. നിര്‍മാണ തൊഴിലാളിയായ ഉത്തര്‍ പ്രദേശുകാരിയായ യുവതിയാണ് തെറിച്ചുവീണ് പോസ്റ്റിലിടിച്ച് അതിദാരുണമായി മരിച്ചത്.

ഗ്രേറ്റര്‍ നോയിഡയിലെ ബിസ്റാഖ് മേഖലയിലായിരുന്നു അപകടം ഉണ്ടായത്. കാലത്ത് ജോലിക്ക് പോകുകയായിരുന്ന ഉത്തര്‍ പ്രദേശ് സ്വദേശിനിയായ ശില്പിയാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യത്തില്‍ 17കാരന്‍ ഓടിച്ച കാര്‍ അമിത വേഗതയില്‍ ഒരു ട്രാക്ടറിനെ മറികടക്കുന്നതും തുടര്‍ന്ന് നിയന്ത്രണം വിട്ട് തെന്നിമാറി, റോഡരികിലൂടെ പോകുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്യുന്നത് കാണാം. തെറിച്ചുവീണ യുവതി അടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു.

അപകടം നടന്നയുടനെ വണ്ടി ഓടിച്ചിരുന്ന 17കാരന്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് അയാളെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Other News in this category



4malayalees Recommends