ഭര്‍ത്താവ് മരിച്ച ബെഡിലെ രക്തം ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് കഴുകിപ്പിച്ചു, ആശുപത്രിക്കെതിരെ വിമര്‍ശനം

ഭര്‍ത്താവ് മരിച്ച ബെഡിലെ രക്തം ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് കഴുകിപ്പിച്ചു, ആശുപത്രിക്കെതിരെ വിമര്‍ശനം
ഭര്‍ത്താവ് മരിച്ച ആശുപത്രി ബെഡ് ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് നിര്‍ബന്ധിച്ച് കഴുകിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഗദസാരെ ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം പുറത്തറിയുകയും ആശുപത്രിക്കെതിരെ വിമര്‍ശനം ഉയരുകയായിരുന്നു.

ബെഡിലെ രക്തം തുണികൊണ്ട് തുടക്കാനാണ് ആവശ്യപ്പെട്ടതെന്നും ഇതു തെളിവ് ശേഖരണത്തിന് വേണ്ടിയാണെന്നുമുള്ള വിചിത്ര വാദമാണ് ആശുപത്രി ഉയര്‍ത്തുന്നത്.

വ്യാഴാഴ്ച ദിന്‍ഡോരി ജില്ലയിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ വച്ച് നാലു പേര്‍ക്ക് വെടിയേറ്റിരുന്നു. ഭൂമി തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയായിരുന്നു വെടിവെപ്പ്. രണ്ടുപേര്‍ സ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു. ശിവരാജ്, രാംരാജ്, എന്നിവരെ പരുക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതില്‍ ശിവരാജിന്റെ ഭാര്യക്കാണ് ദുരനുഭവമുണ്ടായത്. ചികിത്സ നല്‍കിയെങ്കിലും ആശുപത്രിയില്‍ വച്ച് ശിവരാജ് മരിച്ചു. ഇതോടെ രക്തം പുരണ്ട ബെഡ് വൃത്തിയാക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പ്രതികരിച്ചു.

Other News in this category



4malayalees Recommends