ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് നയതന്ത്ര ഭിന്നത തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി കാനഡ. കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സൈബര്‍ എതിരാളി എന്നാണ് വിശേഷിപ്പിച്ചത്. റഷ്യ, ചൈന ,ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളേയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ സര്‍ക്കാരിന്റെ അറിവോടെ കനേഡിയന്‍ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നെന്നും ആരോപിച്ചു. സൈബര്‍ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ഖലിസ്ഥാന്‍വാദികളെ ഇന്ത്യ നിരീക്ഷിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു. ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ ചൂണ്ടിക്കാട്ടിയാണ് കാനഡയുടെ പുതിയ ആരോപണം.