ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധത്തില്‍ ഇറാനിയന്‍ സര്‍വകലാശാലയില്‍ യുവതി മേല്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
യൂണിവേഴ്‌സിറ്റി വക്താവ് അമീര്‍ മഹ്ജോബ് എക്സില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പോലീസ് സ്റ്റേഷനില്‍ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യുവതിയുടെ നടപടി ബോധപൂര്‍വമായ പ്രതിഷേധമാണെന്ന് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്‌സില്‍ കുറിച്ചു. അന്വേഷണങ്ങള്‍ക്ക് ശേഷം യുവതിയെ മിക്കവാറും മാനസികാശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.