എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി പി ദിവ്യയ്‌ക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍. താന്‍ ഇരയോടൊപ്പം ആണെന്നും പി പി ദിവ്യയുടെ ഭാഗത്താണ് തെറ്റെന്ന് ജനത്തിനും പൊലീസിനും മനസിലായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു,
കണ്ണൂര്‍ കളക്ടര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകും. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ താല്‍പര്യത്തിനാണ് പ്രാധാന്യം. അന്വേഷണത്തില്‍ വിട്ട് വീഴ്ച ഉണ്ടാകുമെന്ന് ആരും കരുതേണ്ട. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.