'മലയാളസിനിമയെ നശിപ്പിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെ'; താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം: എസ് ശാരദക്കുട്ടി

'മലയാളസിനിമയെ നശിപ്പിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെ'; താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം: എസ് ശാരദക്കുട്ടി
നടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പണിയുടെ റിവ്യു പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ പുകയുകയാണ്. നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറെ കാലം മുന്‍പ് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന ആളാണ് ജോജു ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് താരം മലയാള സിനിമ ലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്.

സിനിമയെ വിമര്‍ശിച്ചതിന് ജോജു ജോര്‍ജ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രംഗത്ത് വന്നത്. നടന്റെ ഓഡിയോയും പുറത്ത് വന്നു. തന്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു ജോര്‍ജ് പറയുന്നത്. ജോജു അഭിനയിക്കുകയും ഒപ്പം സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് പണി.

സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനം വരുന്നുണ്ട്. ഇപ്പോഴിതാ നടനെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോര്‍ജിനെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് എസ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോള്‍ എന്തായാലും പണി എന്ന ചിത്രം കാണാന്‍ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന, ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവര്‍. ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലന്‍സ് കണ്ടിരിക്കാമെന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതിയെന്ന്. എന്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു.

ആദര്‍ശിന്റെ റിവ്യു , attitude ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിന്റെ അക്രമാസക്തമായ ആ മൊബൈല്‍ സംഭാഷണം കേട്ടതോടെയാണ്.

പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങള്‍ മുടക്കിയ വലിയകാശ് നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓര്‍മ്മവേണം. ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എന്‍ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം. അപ്പോള്‍ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാര്‍ കൂടുതല്‍ ജാഗ്രത്താകണം. പ്രേക്ഷകര്‍ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം.'



Other News in this category



4malayalees Recommends