കാനഡയിലെ ക്ഷേത്ര വളപ്പിലെ അതിക്രമം ; ഖലിസ്ഥാന്‍ കൊടിയുമായി കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന് ; വീഡിയോ പുറത്തുവന്നതോടെ സസ്പെന്ഷന്
കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പില്‍ നടന്ന അതിക്രമങ്ങളില്‍ പങ്കാളിയായ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന് ഹരീന്ദര്‍ സോഹിയെ സസ്പെന്‍ഡ് ചെയ്തു. അതിക്രമത്തിന്റെ വീഡിയോയില്‍ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഹരീന്ദര്‍ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അക്രമ സംഭവങ്ങളില്‍ ഉദ്യോഗസ്ഥന് ഉള്‍പ്പെട്ടതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഖലിസ്ഥാന്‍ പതാകയും വടിയുമായി അതിക്രമിച്ചുകയറിയ സംഘം ക്ഷേത്ര പരിസരത്തുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയായിരുന്നു. ഹിന്ദു മഹാസഭയുടെ ഉടമസ്ഥതയിലുള്ളക്ഷേത്രത്തോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കോണ്‍സുലര്‍ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യാവിരുദ്ധ ശക്തികള്‍ നടത്തിയ ആക്രമണത്തെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും അപലപിച്ചു.