ദുബൈയില്‍ നിന്ന് അബുദബിയിലേക്ക് പുതുതായി ഷെയറിങ് ടാക്‌സി സേവനങ്ങള്‍ക്ക് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി. നിലവില്‍ എമിറേറ്റുകള്‍ക്കിടയിലെ ടാക്‌സി യാത്രാ നിരക്കിന്റെ 75 ശതമാനം വരെ ലാഭിക്കാന്‍ പുതിയ സംരഭത്തിലൂടെ സാധിക്കും.
ദുബൈ ഇബ്ന്‍ ബത്തൂത്ത സെന്ററിനും അബുദബി അല്‍ വഹ്ദ സെന്ററിനുമിടയിലാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്നത്. ഒരു വാഹനത്തില്‍ നാലു പേര്‍ക്ക് സഞ്ചരിക്കാനാവും.
തികച്ചും സൗകര്യ പ്രദവും ചെലവ് കുറഞ്ഞതുമായ പുതിയ ഗതാഗത സേവനം അടുത്ത ആറു മാസത്തേക്ക് പരീക്ഷിക്കാനാണ് ആര്‍ടിഎയുടെ തീരുമാനം.