ഭാരത് മാട്രിമോണി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി ചതി നടത്തുകയാണെന്നാരോപിച്ച് യുവതി രംഗത്ത്. സ്വാതി മുകുന്ദ് എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ അനുഭവം പങ്കുവച്ചത്. മാട്രിമോണി തന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് വ്യാജപ്രൊഫൈലുണ്ടാക്കി എന്നാണ് യുവതി പറയുന്നത്. അതേസമയം ഭാരത് മാട്രിമോണി കാണിക്കുന്നത് അഴിമതിയാണെന്നും യുവതി ആരോപിക്കുന്നു.
'നിത്യ രാജശേഖര്‍, 35 വയസ്, ബ്രാഹ്‌മിന്‍, അയ്യങ്കാര്‍, ബി ടെക്- ഫിറ്റ്‌നെസ് പ്രൊഫഷണല്‍' എന്നാണ് സ്വാതിയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പ്രൊഫൈല്‍ താന്‍ ഉണ്ടാക്കിയിട്ടില്ലെന്ന് യുവതി പറയുന്നു. സ്വാതിയുടെ ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം. ഇതാണ് തന്റെ ഭര്‍ത്താവ് എന്നും തങ്ങള്‍ കണ്ടുമുട്ടിയത് ഈ ആപ്പ് വഴി അല്ല എന്നും സ്വാതി പറയുന്നു.
ഇത് ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്‌സ്‌ക്രിപ്ഷന്റെ ഭാ?ഗമാണ് എന്നതാണ് സ്വാതിയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതയോടെയിരിക്കണം എന്നും അവര്‍ പറയുന്നു. തന്റെ ചിത്രം ഉപയോ?ഗിച്ച മാട്രിമോണി ആപ്പിനെതിരെ സ്വാതി പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.