യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രസിഡന്റ് ജോ ബൈഡനും എതിരാളിയായിരുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസും.
ട്രംപിനെ ജോ ബൈഡന്‍ ഫോണിലൂടെ അഭിനന്ദനമറിയിച്ചതായും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. വാശിയേറിയ പോരാട്ടം കാഴ്ചവെച്ചതിന് കമല ഹാരിസിനേയും ബൈഡന്‍ അഭിനന്ദിച്ചു.
കമല ഹാരിസ് ഇന്നലെ ട്രംപിനെ ഫോണിലൂടെ അഭിനന്ദനമറിയിച്ചു. എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റാകാന്‍ ട്രംപിന് സാധിക്കട്ടെയെന്നും കമല പറഞ്ഞു.
അമേരിക്കയുടെ 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആധികാരിക ജയമാണ് ട്രംപ് സ്വന്തമാക്കിയത്. ആകെയുള്ള 538 ഇലക്ടര്‍ കോളജിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 17 എണ്ണത്തിന്റെ ഫലം വരാനിരിക്കേ ട്രംപ് 295 എണ്ണത്തില്‍ വിജയിച്ചു. 270 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ട ഇലക്ടറല്‍ കോജജുകളുടെ എണ്ണം. 226 സീറ്റിലാണ് കമല മുന്നില്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യമാണ് കാണാനായത്.