ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
വ്യക്തിഗത വിവരങ്ങള്‍ ചോരുന്നത് മൂലം വന്‍ തോതിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ ഇരയാകുന്നുണ്ട്. ഇതു തടയാന്‍ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
2023 ല്‍ ഓണ്‍ലൈന്‍ തട്ടിപ്പുവഴി 2.7 ബില്യണ്‍ ഡോളറാണ് ഓസ്‌ട്രേലിയക്കാര്‍ക്ക് നഷ്ടമായത്.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് അമ്പതു മില്യണ്‍ ഡോളര്‍ വരെ പിഴ ചുമത്തും. ഇതോടെ കമ്പനികള്‍ ഉത്തരവാദിത്തത്തോടെ തന്നെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.