റിയാദില്‍ സ്വകാര്യ സ്‌കൂള്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
റിയാദില്‍ സ്വകാര്യ സ്‌കൂള്‍ ബസില്‍ ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബദര്‍ ബിന്‍ മുഹമ്മദ് അല്‍ ഹലഫി (13) ആണ് അപകടത്തില്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അല്‍ അസീസിയ ജില്ലയിലായിരുന്നു സംഭവം.
മിഡില്‍ സ്‌കൂള്‍ രണ്ടാം വര്‍ വിദ്യാര്‍ത്ഥിയായ ബദര്‍ ബസിന്റെ ഡോറില്‍ ചാരി നില്‍ക്കുകയായിരുന്നു. ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്നാണ് കുട്ടി പുറത്തേക്ക് വീണ് ടയറിനടിയില്‍ കുടുങ്ങിയത്.യമന്‍ പൗരനായ ഡ്രൈവര്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ പാലിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.