അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചതായി നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വിജയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും. അതിനായി ഭരണ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും എന്ന് ഉറപ്പുനല്‍കിയെന്നും ബൈഡന്‍ വ്യക്തമാക്കി. പൗരന്മാര്‍ അവരുടെ കടമ നിര്‍വഹിച്ചു. ഇനി നിലവിലെ പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമലാ ഹാരിസ് രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം സ്വന്തമാക്കിയ ഡോണള്‍ഡ് ട്രംപിനെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്.
എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു.