ആദ്യ നിയമനം വനിതക്ക് നല്‍കി ട്രംപ് ; സൂസി വില്‍സ് ഇനി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനായുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരു പ്രധാന മുഖമായിരുന്നു സൂസി വില്‍സിന്റേത്. ഭരണത്തിലെത്തി ആദ്യം ട്രംപിന്റെ നിയമനം ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും സൂസിക്കാണ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലേക്കാണ് സൂസി വില്‍സ് നിയമിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വമുള്ള ആളാണെന്നും വളരെ കഴിവുള്ള വ്യക്തിയാണെന്നുമാണ് ട്രംപ് സൂസിയെ പറ്റി അഭിപ്രായപ്പെട്ടത്. പ്രസിഡന്റിന്റെ നയ രൂപവത്കരണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ ഘടന തുടങ്ങിയ നിയന്ത്രിക്കുകയും ചെയുകയാണ് പ്രധാനമായും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങള്‍.
രാജ്യത്ത് ആദ്യമായാണ് ഈ പദവിയിലേക്ക് ഒരു സത്രീ എത്തുന്നതെന്നും ഇത് സൂസിക്ക് നല്‍കുന്ന വലിയൊരു ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ മഹത്തരമാക്കി മാറ്റാന്‍ സൂസിക്ക് സാധിക്കുെമെന്നും ട്രംപ് കൂട്ടിചേര്‍ത്തു. പ്രചാരണത്തിലെ സൂസിയുടെ ഊര്‍ജ്ജ സ്വലമായ പ്രകടനമാകാം ട്രംപ് സൂസിയെ തിരഞ്ഞെടുക്കാന്‍ കാരണമാക്കിയത്. 1980ലാണ് സൂസി വില്‍സ് രാഷ്ട്രീയ രംഗത്തിലേക്ക് ചുവട് വെക്കുന്നത്. 2016 ലും 2020ലും ട്രംപിനായി പ്രചരണവേളകളില്‍ സൂസി സ്ഥിരം സാന്നിധ്യം ആയിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.