വയനാട്ടില്‍ ഇന്ന് പ്രമുഖ നേതാക്കളുടെ നീണ്ടനിര; പ്രിയങ്കക്കായി ഡികെ ശിവകുമാറും, സച്ചിന്‍ പൈലറ്റും ബിജെപിക്കായി സുരേഷ് ഗോപിയും എത്തും

വയനാട്ടില്‍ ഇന്ന് പ്രമുഖ നേതാക്കളുടെ നീണ്ടനിര; പ്രിയങ്കക്കായി ഡികെ ശിവകുമാറും, സച്ചിന്‍ പൈലറ്റും ബിജെപിക്കായി സുരേഷ് ഗോപിയും എത്തും
എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന് വേണ്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിന്‍ പൈലറ്റും ഇന്ന് വയനാട്ടിലെത്തും. മൂന്നിടങ്ങളില്‍ സുരേഷ് ഗോപി പ്രസംഗിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തില്‍ എത്തും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ഇന്ന് ബത്തേരി മണ്ഡലത്തില്‍ വോട്ട് ചോദിക്കും. യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തില്‍ തുടരുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനം മുള്ളൂര്‍ക്കരയിലാണ്. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വീണ്ടും ചേലക്കരയിലെത്തും.

ചെറുതുരുത്തി, ദേശമംഗലം, വരവൂര്‍ എന്നിവിടങ്ങളിലായി മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും. പാലക്കാട്ടെ സംഭവ വികാസങ്ങളില്‍ അടക്കം മുഖ്യമന്ത്രി എന്ത് പറയൂം എന്നതില്‍ ഉദ്വേഗമുണ്ട്. ചേലക്കര പ്രചാരണത്തിന് മന്ത്രിപ്പടയെ ഇറക്കുകയാണ് ഇടതുമുന്നണി. രണ്ട് ദിവസത്തിനിടെ സംസ്ഥാന മന്ത്രിസഭയിലെ എട്ട് അംഗങ്ങളാണ് ചേലക്കരയില്‍ പ്രചാരണത്തിനെത്തിയത്. കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മന്ത്രിമാരുടെ വോട്ടു തേടല്‍.

വയനാട്, ചേലക്കര മണ്ഡലങ്ങളായില്‍ തിങ്കളാഴ്ചയാണ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം. ചൊവ്വാഴ്ച നിശബ്ദ പ്രചരണത്തിന് ശേഷം 13ന് ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തും. പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 20നാണ്.

Other News in this category



4malayalees Recommends